പത്തനംതിട്ട: നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട് പോലീസ് തന്നെ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി നൗഷാദിന്റെ ഭാര്യ അഫ്സാന മുഖ്യമന്ത്രിക്ക് പരാതി നൽകി. ഭർത്താവ് നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന് മൊഴി നൽകേണ്ടി വന്നത് പൊലീസ് മർദ്ദനം മൂലമാണെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മര്‍ദ്ദിച്ച പൊലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്. ഡിവൈ എസ് പി ഉള്‍പ്പെടെ ഏഴ് പേര്‍ മര്‍ദിച്ചെന്ന് അഫ്‌സാന പരാതിയില്‍ പറയുന്നു. ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിവർക്കും പരാതി നൽകി.
കൊലക്കുറ്റം പൊലീസ് തനിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരെ അഫ്‌സാന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പത്തനംതിട്ട എ എസ് പിക്കാണ് അന്വേഷണ ചുമതല. പത്തനംതിട്ട എസ് പിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
തന്നെ മർദ്ദിച്ച പൊലീസുകാർക്കെതിരെ കൃത്യമായ നടപടി വേണമെന്ന് പരാതിയിൽ അഫ്സാന ആവശ്യപ്പെട്ടു. തനിക്കും രണ്ട് മക്കൾക്കും ജീവിക്കുന്നതിന് ആവശ്യമായ പണം നൽകണമെന്ന് ആവശ്യപ്പെട്ട് നൗഷാദിനെതിരെ കുടുംബ കോടതിയെ സമീപിക്കാനും അഫ്സാന തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ ഹർജി നൽകുന്നത് സംബന്ധിച്ച് അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അഫ്സാന അറിയിച്ചു.
എന്നാൽ അഫ്‌സാനയുടെ മുഖത്തെ മുറിവ് പൊലീസ് മർദ്ദനത്തിൽ ഉണ്ടായതല്ലെന്ന് നേരത്തേ പൊലീസ് വിശദീകരിച്ചിരുന്നു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ അഫ്‌സാനയുടെ മുഖത്ത് മുറിവില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. തെളിവെടുപ്പ് ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.
Also Read » കോളേജ് ടൂർ ബസിൽ 50 കുപ്പി ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്
Also Read » വയോധികനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; മൂന്നുപേർ അറസ്റ്റിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.