കോട്ടയം: കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം എത്രയും വേഗം പുനരാംഭിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ ആവശ്യപ്പെട്ടു. പ്രവാസി കേരളാ കോൺഗ്രസ് എം-ന്റെ നേതൃത്വത്തിൽ അടച്ചുപൂട്ടിയ കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോണി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു, സംസ്ഥാന ഉന്നതാധികാരസമിതി അംഗം വിജി എം തോമസ്, സംസ്ഥാന കമ്മറ്റി അംഗം ഐസക് പ്ലാപ്പള്ളി, പ്രവാസി കേരളാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റ് ഡോ ജോർജ് ഏബ്രഹാം, സെക്രട്ടറി തങ്കച്ചൻ പൊന്മാങ്കൽ, ബിനോയി മുക്കാടൻ, ജോർജ് കാഞ്ഞമല,മധു വാകത്താനം, ബാബുരാജ് ഉള്ളാട്ടിൽ, കുര്യാച്ചൻ ഭരണകാലാ, ബിജു എന്നംബ്രയിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സംസ്ഥാന കമ്മറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുന്ന നടപടികൾ ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ട്രഷറർ ഡോ ബ്ലസ്സൻ എസ് ഏബ്രഹാം അവതരിപ്പിച്ച പ്രമേയം കമ്മറ്റി പാസ്സാക്കി തോമസ് ചാഴികാടൻ എം പി ക്ക് സമർപ്പിച്ചു.
പാസ്പോർട്ട് സേവാ കേന്ദ്രം , കോട്ടയത്തു നിന്നും മാറ്റിയതിനു പിന്നിൽ ബിജെപിയുടെ അജണ്ടയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റിയതോടെ സാധാരണക്കാരായ ആളുകളാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. ഇവർക്ക് നിലവിൽ എറണാകുളത്ത് പോയി മാത്രമേ പാസ്പോർട്ട് അടക്കമുള്ള സേവനങ്ങൾ ലഭിക്കുകയുള്ളൂ. ഈ സാഹചര്യം ഒഴിവാക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ അടക്കമുള്ളവർ ഇടപെടുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതോടെയാണ് പ്രവാസി കേരള കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Also Read » ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.