തൃശൂർ: തൃശൂരിൽ ഇന്ന് സ്വകാര്യ നഴ്‌സുമാർ നടത്താനിരിക്കുന്ന പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി. ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. തൃശൂര്‍ കൈപ്പറമ്പ് നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ മര്‍ദിച്ച മാനേജിങ് ഡയറക്ടര്‍ ഡോ. അലോകിനെതിരെ കര്‍ശന നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ സമ്പൂര്‍ണ്ണ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
എം.ഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്റെ നിലപാട്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.എന്‍.എയുടെ നേതൃത്വത്തില്‍ ഡോക്ടറുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. വ്യാഴാഴ്ചയാണ് നൈൽ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡിയായ ഡോ. അലോക് മർദിച്ചതായി ആരോപണമുയർന്നത്. ശമ്പളവർധനവിനായി ലേബർ ഓഫീസിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സംഭവം.
ചർച്ചയ്ക്കിടെ ഡോക്ടർ പുറത്തേക്ക് പോകാൻ ശ്രമിക്കുകയും തങ്ങളെ മർദ്ദിക്കുകയുമായിരുന്നുവെന്നാണ് നഴ്‌സുമാരുടെ ആരോപണം.
സംഭവത്തെ തുടർന്ന് ഗർഭിണിയായ നഴ്‌സ് ഉൾപ്പെടെ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്ന് സമ്പൂർണ്ണ പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത് എങ്കിലും കളക്ടർ ഇടപെട്ട് ചർച്ചയ്ക്ക് സാദ്ധ്യത ഒരുങ്ങിയതോടെ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കുകയായിരുന്നു. അതെസമയം നഴ്‌സുമാർ തന്നേയും ഭാര്യയെയും ആക്രമിച്ചതായാണ് ആശുപത്രി എം.ഡിയുടെ ആരോപണം
Also Read » തൃശൂരിൽ ബൈക്ക് മറിഞ്ഞ് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
Also Read » ഫോർട്ട് കൊച്ചിയിൽ സ്വകാര്യ ബസിൽ മാല മോഷണശ്രമം; തമിഴ്നാട് സ്വദേശിനികൾ പിടിയിലായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.