രാമപുരം: മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രണാമം അർപ്പിച്ച് രാമപുരത്ത് സർവകക്ഷി അനുസ്മരണ യോഗം നടന്നു. കെപിസിസി അംഗം തോമസ് കല്ലാടൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മോളി പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, സിപിഎം ലോക്കൽ സെകട്ടറി എം റ്റി ജാന്റീഷ്, കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സി റ്റി രാജൻ, കേരള കോൺഗ്രസ്സ് (എം) മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി ജെ മത്തച്ചൻ, സിപിഐ ലോക്കൽ സെക്രട്ടറി പി എ മുരളി, ബിജെപി മണ്ഡലം പ്രസിഡന്റ് ദീപു, ഡിസിപി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ നായർ എം പി, എൻസിപി മണ്ഡലം പ്രസിഡന്റ് എം ആർ രാജു, ജനതാദൾ മണ്ഡലം പ്രസിഡന്റ് പി എ ആൻഡ്രൂസ്, കേരളാ കോൺഗ്രസ്സ് (ജേക്കബ്ബ്) മണ്ഡലം പ്രസിഡന്റ് റ്റി റ്റി ജോസ് താന്നിമല, ആർഎസ്പി നിയോജക മണ്ഡലം സെക്രട്ടറി സി ജി വിജയകുമാർ, കെ കെ ശാന്തറാം, മനോജ് ചീങ്കല്ലേൽ, ആൽബിൻ ഇടമനശ്ശേരി, ദേവസ്യ എ ജെ, അനിത രാജു, ബെന്നി മാത്യു, സജി വരളിക്കര, വിൻസെന്റ് മാടവന, ജോൺസൺ നെല്ലുവേലിൽ, ബെന്നി കച്ചിറമറ്റം, കെ കെ സുകുമാരൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.