കൊല്ലം: ഡോ വന്ദനാ ദാസ് കൊലപാതകത്തിൽ പ്രതി ജി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ഡിവൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മെയ് 10 ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി വന്ദനയെ കുത്തിക്കൊല്ലുകയായിരുന്നു.
അതേസമയം, പ്രതി സന്ദീപ് സമൂഹവിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവരികയുണ്ടായി. മൂന്നു കാര്യങ്ങളാണ് പ്രധാനമായും സന്ദീപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മനോനിലയെക്കുറിച്ചും റിപ്പോർട്ടിലുണ്ടായിരുന്നത്.
ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസികവിഭ്രാന്തി ഇയാളിൽ ഉണ്ടാകാമെന്നും ലഹരി ഉപയോഗം നിർത്തുമ്പോൾ ഉണ്ടാകുന്നതുപോലെയുള്ള മാനസിക ചേഷ്ടകൾ പ്രകടിപ്പിക്കുന്നയാളാണ് സന്ദീപെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.