ആലപ്പുഴ: ചെങ്ങന്നൂർ തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. പള്ളി പുതുക്കി പണിതതിൽ ക്രമേക്കേട് എന്നാരോപിച്ചാണ് രണ്ട് വിഭാഗക്കാർ തമ്മിൽതല്ലിയത്. സംഘർഷം രൂക്ഷമായതോടെ ചെങ്ങന്നൂർ പൊലീസ് ഇടപെട്ടു.
ഇന്നലെ വൈകിട്ടാണ് ചെങ്ങന്നൂർ തോനക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം ഉണ്ടായത്. പള്ളി അടുത്തിടെ പുതുക്കി പണിതിരുന്നു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കുറെനാളുകളായി തർക്കം നിലവിലുണ്ട്. നിലവിലുള്ള ഭരണ സമിതി ക്രമക്കേട് കാട്ടിയെന്ന ആരോപണം മറുവിഭാഗം ഉന്നയിച്ച് വരികയായിരുന്നു.
ഇതിനിടെയാണ് ഇന്നലെ വൈകിട്ട് പള്ളിയിൽ പൊതുയോഗം ചേർന്നത്. ഈ യോഗത്തിൽവെച്ച് നിർമ്മാണവുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഈ കണക്കിനെ ഒരു വിഭാഗം എതിർത്തു. ഇതിനെ തുടർന്ന് തർക്കവും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. അരമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു.
പള്ളി ഹാളിൽ നിന്ന് പുറത്തേക്കും സംഘർഷം നീണ്ടു. പള്ളിയിലുണ്ടായിരുന്നവർ തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി ഇരു വിഭാഗത്തെയും വിളിപ്പിച്ചിട്ടുണ്ടെന്ന് ചെങ്ങന്നൂർ പൊലീസ് വ്യക്തമാക്കി.
Also Read » തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേരു ചേർക്കാം
Also Read » കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നൽകിയതിനെന്ന് ആരോപണം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.