പാലാ : രാമപുരം : കേരള കോൺഗ്രസ് (എം) രാമപുരം മണ്ഡലം പ്രസിഡന്റും രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീ. സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള യൂത്ത്ഫ്രണ്ട് (എം) രാമപുരം മണ്ഡലം സമ്മേളനവും പുനസംഘടനയിലും അജോയ് തോമസ് പുതിയ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത്ഫ്രണ്ട് (എം) ന്റെ മണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ആയിരുന്ന അജോയ് തോമസിന്റെ മുൻകാല പ്രവർത്തനങ്ങളുടെ അംഗീകരമാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനം.
മണ്ഡലം വൈസ് പ്രസിഡന്റുമാരായി സഞ്ജയ് സോമൻ മറ്റക്കാട്ട്, ബെനീഷ് ബെന്നി തേവലക്കാട്ട് എന്നിവരെയും. ഓഫീസ് ചാർജ് സെക്രട്ടറിയായി ജിൻസ് അഗസ്റ്റിൻ വെട്ടിക്കുഴിചാലിനെയും, മണ്ഡലം ജനറൽ സെക്രട്ടറിമാരായി ഗോപികൃഷ്ണൻ വരകപ്പിള്ളിൽ, അലൻ പീറ്റർ കല്ലടിയിലിൽ എന്നിവരെയും മണ്ഡലം ട്രഷററായി സൂരജ് കളപ്പുരക്കലിനെയും തിരഞ്ഞെടുക്കപ്പെട്ടു.
മണ്ഡലം സമ്മേളനം അധ്യക്ഷ പ്രസംഗത്തിൽ ശ്രീ. സണ്ണി അഗസ്റ്റിൻ നാളിതുവരെ നടന്ന മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. മണ്ഡലം സമ്മേളനം സ്വാഗതം ചെയ്ത് സംസാരിച്ച കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. സുജയിൻ കളപ്പുരക്കൽ നാളിതുവരെ രാമപുരത്തെ ഒന്നാമത്തെ യുവജന പ്രസ്ഥാനമാക്കി കേരള യൂത്ത്ഫ്രണ്ട് (എം) നെ നിലനിർത്താൻ ഒപ്പം നിന്ന എല്ലാപ്രവർത്തകർക്കും നന്ദി അറിയിക്കുകയും ഇനിയും കൂടുതൽ കരുത്തുറ്റ പ്രസ്ഥാനമാക്കാൻ കൂട്ടായ കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകാൻ ആശംസകളും നേർന്നു.
യോഗത്തിൽ കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ശ്രീ. ബെന്നി തെരുവത്ത്, കേരള പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് കുഴുമ്പിൽ, കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അവിറാച്ഛൻ, കേരള കോൺഗ്രസ് (എം) രാമപുരം മണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ശ്രീ. ബെന്നി ആനത്താര തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Also Read » കേരള കോൺഗ്രസ് (എം) കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.