ഉഴവൂർ വിജയന്റെ ആറാമത് ചരമ വാർഷികം എൻഎൽസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിച്ചിത്താനത്ത് നടന്നു.

Avatar
M R Raju Ramapuram | 24-07-2023

3003-1690182008-img-20230723-232225

എൻഎൽസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിച്ചിത്താനത്ത് നടന്ന ഉഴവൂർ വിജയന്റെ ആറാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.

കുറിച്ചിത്താനം: പ്രസംഗത്തിൽ നർമ്മം കലർന്ന വാക്കുകളിലൂടെ രാഷ്ട്രീയ കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്തിരുന്ന ഉഴവൂർ വിജയന്റെ ആറാമത് ചരമ വാർഷികം എൻഎൽസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിച്ചിത്താനത്ത് നടന്നു. ഉഴവൂർ വിജയന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പൂഷ്പാർച്ചന നടത്തിയ ശേഷം നടന്ന സമ്മേളനം എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


എൻഎൽസി സംസ്ഥാന പ്രസിഡണ്ട്‌ കെ ചന്ദ്രശേഖരൻ ആദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യ പ്രഭാക്ഷണം നടത്തി. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അനുസ്മരണ പ്രഭാഷണം നടത്തി.

മോൻസ് ജോസഫ് എംഎൽഎ, ലതികാ സുഭാഷ്, പി കെ രാജൻ മാസ്റ്റർ, ബെന്നി മൈലാടൂർ, എം എം അശോകൻ, തിരുവിച്ചിറ മോഹദാസ്, പദ്മഗിരീഷ്, ഇ എസ് ശശിധരൻ, എം ജെ അജി, പി റ്റി ഉണ്ണികൃഷ്ണൻ, റ്റി വി ബേബി, സുഭാഷ് പുഞ്ചക്കോട്ടിൽ, റസാക്ക് മൗലവി, കെ ആർ സുരേഷ് ബാബു, എം ആർ രാജു, റഷീദ് കോട്ടപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.

ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയ മാളവിക വേണുവിനും, അമൽ പ്രതാപിനും "ഉഴവൂർ വിജയൻ സ്മാരക എൻഎൽസി വിദ്യാഭ്യാസ അവാർഡ് "എൻസിപി സംസ്ഥാന പ്രസിഡണ്ട്‌ പി സി ചാക്കോ ചടങ്ങിൽ വിതരണം ചെയ്തു.


Also Read » മരങ്ങാട് സർവോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


Also Read » സൗഹൃദങ്ങൾ ഒത്തുചേർന്നപ്പോൾ; രാമപുരം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ "ഒരു വട്ടം കൂടി" പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.64 MB / ⏱️ 0.0308 seconds.