ഞീഴൂർ : എൽ.ഡി.എഫ് ജില്ലാ കമ്മറ്റി ധാരണ പ്രകാരം ഞീഴൂർ പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനറായി ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ചുമതലയേറ്റു.
സി.പി.എം ലോക്കൽ കമ്മറ്റി ഓഫീസിൽ ചേർന്ന എൽ.ഡി.എഫ് യോഗം കേരളാ കോൺഗ്രസ് ഉന്നതാധികാരി സമതി അംഗം സഖറിയാസ് കുതിരവേലി ഉത്ഘാടനം ചെയ്തു. സി.പി.എം ഏരിയാകമ്മറ്റി അംഗം സണ്ണി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ജയിംസ് ഉതുപ്പാൻ, പി.ആർ സുഷമ റ്റീച്ചർ, വിനോദ് കെ.തോമസ് കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.റ്റി കുര്യൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി അശോക് കുമാർ , സഹകരണ ബാങ്ക് പ്രസിഡന്റ് വിനോദ് വാട്ടവത്ത് പഞ്ചായത്ത് മെമ്പർമാരായ ശ്രീ കല ദിലീപ്, തോമസ് പനയ്ക്കൻ , ജോമോൻ മറ്റം, രാഘുൽ പി. രാജ്, ബീനാ ഷിബു ,ലിസ്സി ജീവൻ , ലില്ലിക്കുട്ടി അബ്രാഹം , ജോൺസൺ തെങ്ങുംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » രാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. കുടുംബ സംഗമങ്ങളിലൂടെ യൂ. ഡി. എഫ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.