ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ആഴത്തിൽ വേരോടിയ വ്യക്തിത്വം: ജോസ്.കെ.മാണി എം.പി. (ചെയർമാൻ കേരള കോൺഗ്രസ് (എം)

Avatar
Web Team | 18-07-2023

2978-1689672210-img-20230718-wa0047

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അനുശോചനം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടി സാറിന്റെ മരണ വാര്‍ത്ത വല്ലാത്ത ശൂന്യതയോടെയും നടുക്കത്തോടെയുമാണ് പുലര്‍ച്ചെ അറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് ആ വിയോഗത്തോടെ അസ്തമിക്കുന്നത്എന്ന് ജോസ്.കെ.മാണി അനുസ്മരിച്ചു.

ജനമനസുകളില്‍ ആഴത്തില്‍ വേരോടിയ വ്യക്തിപ്രഭാവത്തിന് ഉടമയായ ജനനേതാവാണ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് കുടുംബവുമായും യശശരീരനായ കെഎം മാണി സാറുമായും ആത്മബന്ധവും സ്‌നേഹവും പുലര്‍ത്തിയിരുന്നു രാഷ്ട്രീയത്തിലേക്കും പൊതു ജീവിതത്തിലേക്കും കടക്കുന്നതിന് മുമ്പു തന്നെ അച്ചാച്ചനൊപ്പം പല വേദികളിലും അദ്ദേഹത്തെ കാണുന്നതിനും ആ സ്‌നേഹവും വാത്സല്യവും അനുഭവിക്കുന്നതിനും ഇടയായിട്ടുണ്ട്.
കോട്ടയത്തിന്റെ ലോക്‌സഭാംഗമായിരിക്കെ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും വിലപ്പെട്ട നിര്‍ദേശവും ഉപദേശവും ലഭിക്കുകയും ചെയ്തത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
ജനങ്ങൾക്കൊപ്പമല്ലാതെ ആരും കണ്ടിട്ടില്ലാത്ത സ്വന്തം ജീവിതം ഒരു സർക്കാർ പരിപാടിയും ഭരണ നടപടിയുമാക്കിയ ലോകത്തിലെ ആദ്യത്തെ ജനനായകനും ഭരണാധികാരിയുമാണ് ഉമ്മൻചാണ്ടി ....... അതാണ് ജനസമ്പർക്ക പരിപാടി.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ഉമ്മന്‍ചാണ്ടി സാറിന്റെ അപ്രതീക്ഷിതവും അവിശ്വനീയവുമായ വേര്‍പാടില്‍ കേരള കോൺഗ്രസ് (എം)ൻ്റെയും എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലിയും ദു:ഖവും അനുശോചനവും അറിയിക്കുന്നു.

പകരം വയ്ക്കാനാവാത്ത മനുഷ്യ സ്നേഹി.
സ്നേഹത്തിൻ്റെ ഭാഷക്ക് പുതിയ നിർവചനങ്ങൾ കണ്ടെത്തിയ മഹാപ്രതിഭ. ഉമ്മൻ ചാണ്ടി സാർ മടങ്ങിയത് ചരിത്രത്തിൽ നക്ഷത്ര ദീപങ്ങൾ തെളിച്ച ശേഷമാണ്.ഓർമ്മകൾക്ക് മുന്നിൽ പ്രണാമം


Also Read » ജയിലറിൽ വിനായകൻ കിടുക്കി; വളരെ നല്ല പെർഫോമൻസ്; അഭിനന്ദിച്ച് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ മഞ്ഞുരുകുന്നു


Also Read » ടോബിൻ കെ അലക്സിന്റെ പിതാവ് കണ്ടനാട്ട് എം സി ചാണ്ടി (കുഞ്ഞൂഞ്ഞ്-76) നിര്യാതനായി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / ⏱️ 0.0314 seconds.