ചവറ: നന്മയുടെ അംശം ഇനിയും ബാക്കിയുള്ള മനുഷ്യര്‍ ഭൂമിയിലുണ്ട് എന്നതിന് തെളിവാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വാര്‍ത്ത. കൊല്ലം ചവറയില്‍ ഇലക്ട്രിസിറ്റി ബില്ലടക്കാത്തതിനാൽ കറണ്ട് കട്ട് ചെയ്യാനെത്തിയ ചവറ കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ നിർദ്ധന കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് ഒരു വർഷത്തേക്കുള്ള കറണ്ട് ചാർജ്ജ് സ്വന്തം കയ്യിൽ നിന്ന് ഓഫീസിലടച്ചു.
ചവറ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പൻമന വടക്കുംതല ചുമടുതാങ്ങി ജംഗ്ഷന് സമീപം കൊച്ചു മുക്കട കിഴക്കതിൽ അബ്ദുൾ സമതിന്റെ മകൻ റനീസാണ് ആ ലൈൻമാൻ. ചവറ മടപ്പള്ളി അമ്പാടി ജംഗ്ഷന് സമീപം പെരുമുത്തേഴത്തു പടിഞ്ഞാറ്റതിൽ പരേതനായ ശിവൻ കുട്ടിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്.
ശിവൻ കുട്ടിയുടെ ഭാര്യയും മരിച്ച സാഹചര്യത്തിൽ മക്കളായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെയും ഏഴാം ക്ലാസുകാരനായ ഇളയ മകന്റെയും ഏക ആശ്രയം അച്ഛന്റെ അനുജനായിരുന്നു (കൊച്ചച്ചൻ). എന്നാൽ തടിപ്പണിക്കാരനായ കൊച്ചച്ചൻ മാസങ്ങൾക്ക് മുമ്പ് തട്ടിനുമുകളിൽ നിന്നു വീണു ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി. അതാണ് കറണ്ട് ബില്ലടക്കം മുടങ്ങുന്നതിന് കാരണമായത്.
ഈ സങ്കടകഥ കുട്ടികളിൽ നിന്നറിഞ്ഞപ്പോൾ മനസലിവ് തോന്നിയ റനീസ് ഒരു വർഷത്തെ ബില്ല് അടയ്‌ക്കാൻ തയ്യാറാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിൽ അടക്കം നിരവധിപേര്‍ രംഗത്തെത്തി.
Also Read » ആദ്യമായെടുത്ത ബംപറിൽ തന്നെ 25 കോടി; ടിക്കറ്റെടുത്തത് പരിക്കേറ്റ് കിടക്കുന്ന സുഹൃത്തിനെ കണ്ട് വരുമ്പോൾ
Also Read » ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നാനാത്വത്തിലെ ഏകത്വത്തെ തകിടംമറിക്കും. ജോസ് കെ മാണി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.