തിരുവനന്തപുരം: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത
റേഷൻ കടയുടമകൾക്ക് കമ്മീഷൻ കുടിശ്ശിക നൽകാൻ സുപ്രീംകോടതിയുടെ ഉത്തരവ്.
മാർച്ച് 31നുള്ളിൽ നൽകണമെന്ന ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് കേരള സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കുടിശ്ശിക രണ്ടുമാസത്തിനുള്ളിൽ നൽകുവാൻ 2022 ഫെബ്രുവരിയിൽ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.
സർക്കാരും സിവിൽ സപ്ലൈസ് കോർപ്പറേഷനും ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും കഴിഞ്ഞ മാർച്ച് 31നു മുൻപായി നൽകണമെന്ന് ഡിവിഷൻ ഉത്തരവിട്ടു. തുടർന്ന് ഏപ്രിലിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Also Read » റേഷൻ വിതരണം മുടങ്ങിയാൽ കർശന നടപടി; റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി
Also Read » ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.