രാമപുരം: രാമപുരം ഗ്രാമപഞ്ചയത്തിലെ പ്രഥമ സീറോ വേസ്റ്റ് ക്യാമ്പസ് പദവി മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ച് കോളേജിനെ സീറോ വേസ്റ്റ് ക്യാമ്പസായി പ്രഖ്യാപിച്ചു. സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ദീപു ടി കെ പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്ബിന് കൈമാറി. കോളജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
മാർ ആഗസ്തീനോസ് കോളേജിൽ കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്ന മികച്ച മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് കോളേജിന് ഈ അംഗീകാരം നേടുവാനായത്. ഇവിടെ പേപ്പർ, ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്തുവരുന്നു.
ഭക്ഷണ മാലിന്യങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റും കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, പഞ്ചായത് മെമ്പർ മനോജ് ചീങ്കല്ലേൽ, സെക്രട്ടറി ദീപു ടി കെ, എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » രാമപുരം മാർ ആഗസ്തീനോസ് കോളജിൽ ആഡോൺ കോഴ്സ് ആരംഭിച്ചു
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.