കുറവിലങ്ങാട്: തോട്ട്വായിലുളള അറവുശാലയിൽ കശാപ്പിനായി കൊണ്ടുവന്ന കാള ഇടഞ്ഞോടി. കുറവിലങ്ങാട് പള്ളിക്കവലക്ക് സമീപം വച്ച് കാളയുടെ ആക്രമണത്തിൽ യാത്രക്കാരായ മൂന്ന് പേർക്കും കാളയെ പിടിക്കാൻ എത്തിയ കശാപ്പുശാല ജീവനക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.
ഇന്നലെ പകൽ 11.45 ഓടെ ആയിരുന്നു കാളയുടെ ആക്രമണം. കുറവിലങ്ങാട് കണ്ണംകുളം ജെയ്സൺ മാത്യൂ, പിറവം കാക്കൂർ കളരിക്കൽ ഔസേപ്പ് (80), കുറവിലങ്ങാട് കളത്തൂർ വല്ലൂർ തോമസ് എന്നിവർക്കും കശാപ്പ് ശാലാ ജീവനക്കാരായ രണ്ടു പേർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഔസേപ്പിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേരെ കുറവിലങ്ങാട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
രാവിലെ നാലു മണിയോടുകൂടി തോട്ട്വാ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന അറവുശാലയുടെ പരിസരത്തുനിന്നും കയർ പൊട്ടിച്ച് ഓടിയ കാള കാര്യം ഭാഗത്ത് എത്തിയിരുന്നു. തുടർന്നാണ് കുറവിലങ്ങാട് ടൗണിലൂടെ ഓടിയ കാള പള്ളിക്കവല ഭാഗത്ത് എത്തി വഴി യാത്രക്കാരെ അക്രമിച്ചത്.
വിവരം അറിഞ്ഞ് കുറവിലങ്ങാട് പോലീസും ഫയർ ഫോഴ്സ് സംഘവും എസ് ആർ ഷിജോയുടെ നേത്യത്വത്തിൽ സന്നധസേവാപ്രവർത്തകരും നാട്ടുകാരും കശാപ്പുശാലാ ജീവനക്കാരും സംഭവ സ്ഥലത്ത് എത്തി കാളയെ വടം ഉപയോഗിച്ച് കുരുക്കിട്ട് കീഴ്പ്പെടുത്തുകയായിരുന്നു.
Also Read » കൊച്ചി നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ജീവനക്കാരൻ മരിച്ചു, നാലുപേർക്ക് പരിക്ക്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.