പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവന്റെ വിഗ്രഹദർശന ദിനമായ ജൂലൈ 14ന് ഭഗവാന്റ അനുഗ്രഹം തേടി ക്ഷേത്ര സന്നിധിയിൽ ഭക്തസഹസ്രങ്ങൾ എത്തി. പഞ്ചാക്ഷരി മന്ത്രങ്ങളാൽ ഭക്തി സാന്ദ്രമായ ക്ഷേത്രസന്നിധി ഭക്തജനങ്ങളാൽ തിങ്ങി നിറഞ്ഞു. രാവിലെ നട തുറന്നപ്പോൾ ക്ഷേത്രത്തിലേയ്ക്ക് വൻ ഭക്തജന പ്രവാഹമുണ്ടായി.
ദേവ വിഗ്രഹം കണ്ട സമയമായ ഉച്ചകഴിഞ്ഞ് 2.30ന് ക്ഷേത്രത്തിൽ പ്രത്യേക ദീപാരാധനയും വലിയ കാണിക്കയും നടന്നു. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരയണൻ ഭട്ടതിരിപ്പാട്, മേൽശാന്തി പ്രേംകുമാർ പോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു.
ക്ഷേത്രത്തിൽ എത്തിയ മുഴുവൻ
ഭക്തർക്കുമായി മഹാപ്രസാദ ഊട്ട് നടന്നു. രാവിലെ 9.30ന് ആരംഭിച്ച പ്രസാദ ഊട്ടിന് ശബരിമല മുൻ മേൽശാന്തി നീലമന പരമേശ്വരൻ നമ്പൂതിരി ദീപം തെളിയിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് പ്രസാദ ഊട്ട് വിഭവങ്ങൾ തയ്യാറാക്കിയ കുറിച്ചിത്താനം മഠത്തിൽ സുധാകരൻ
നായരെ ക്ഷേത്രത്തിൽ ആദരിച്ചു.
തിരുവാതിരകളി, ശാസ്ത്രീയ നൃത്തനൃത്യങ്ങൾ, നാടൻ പാട്ട് ദൃശ്യാവിഷ്ക്കാരം എന്നീ കലാ പരിപാടികളും നടന്നു. ക്ഷേത്രം പ്രസിഡന്റ് സി പി ചന്ദ്രൻ നായർ, സെക്രട്ടറി എസ് ഡി സുരേന്ദ്രൻ നായർ, ഖജാൻജി സാജൻ ജി ഇടച്ചേരിൽ, വൈസ് പ്രസിഡന്റ് ഷാജികുമാർ
പയനാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Also Read » മൂന്നാം ദിനം മുന്നൂറ് കോടി ക്ലബിൽ: ബോക്സോഫീസ് ഇളക്കിമറിച്ച് 'ജവാൻ'
Also Read » ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അദ്ധ്യാപക ദിനം ആചരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.