കൊച്ചി: പണം മുൻകൂർ നൽകാത്തതിനാൽ ആംബുലൻസ് എടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. രോഗിയുടെ ബന്ധക്കളുടെ പരാതിയിൽ അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ.
പറവൂർ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിന്റെ ഡ്രൈവർ ആന്റണിയെയാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം പറവൂരിൽ രോഗിയെ കയറ്റിയ ആംബുലൻസ് എടുക്കാൻ വൈകിയതിനാൽ രോഗി മരിച്ച സംഭവത്തിലാണ് നടപടി. പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്.
പറവൂർ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ രോഗിയെ കൊണ്ടുപോകാൻ പണം മുൻകൂർ വേണമെന്ന് ഡ്രൈവർ നിലപാടെടുത്തു. തുടർന്നാണ് രോഗിയെ കൊണ്ടുപോകാൻ വൈകിയതെന്ന് പരാതിയിൽ പറയുന്നു. കടുത്ത പനി ബാധിച്ച് ഇന്നലെ രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കെഎൽ 01 ബിഎ 5584 നമ്പർ ആംബുലൻസ് ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്നു. ഈ ആംബുലൻസിൽ രോഗിയെ കയറ്റിയ ശേഷമാണ് ഡ്രൈവർ കൈയ്യിൽ എത്ര പണമുണ്ടെന്ന് ചോദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. 700 രൂപയാണ് ഉണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവർ ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.
പണം ബൈക്കിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ തയ്യാറായില്ല. ഈ സമയത്ത് രോഗി കൂടുതൽ അവശയായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലൻസ് പുറപ്പെട്ടത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
Also Read » റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാർ; സംഭവം മലപ്പുറത്ത്
Also Read » വാളയാറിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നഴ്സിന് പരിക്ക്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.