കുന്നംകുളം: ബസ് യാത്രികരുടെ ദുരിതം തുടരുകയാണ്. ബസിലെ മോശം പെരുമാറ്റം ചർച്ചയാകുന്നതിനിടെ തലവേദനയായി മോഷണ പരമ്പരയും. കുന്ദംകുളത്ത് ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽനിന്ന് 12 പവനും എടിഎം കാർഡും മോഷണം പോയതായി പരാതി.
അഞ്ഞൂർ കമ്പനിപ്പടി പാണേങ്ങാട്ടിൽ വീട്ടിൽ വിനോദിനിയുടെ സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. കുറ്റിപ്പുറത്തുനിന്ന് കുന്നംകുളത്ത് എത്തിയ വിനോദിനി പിന്നീട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. അതേമയം, സമാനരീതിയിൽ ഞായറാഴ്ചയും മോഷണം നടന്നിരുന്നു, കൊരട്ടിക്കരയിൽനിന്ന് കുറ്റിപ്പുറത്തേക്ക് യാത്ര ചെയ്ത യുവതിയുടെ മൂന്നര പവന്റെ സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്.
Also Read » കാമുകന് ലോണെടുത്തു നല്കി; ഇഎംഐ അടയ്ക്കാന് പണം നല്കിയില്ല, ടെക്കി യുവതി ജീവനൊടുക്കി
Also Read » കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് നഴ്സറി സ്കൂൾ ഹെൽപ്പർക്ക് ദാരുണാന്ത്യം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.