കൊഴുവനാല്‍: ജനസേവനത്തിന്റെയും കൂട്ടായ്മയുടെയും ഉദാത്തമായ മാതൃകയാണ് കൊഴുവനാല്‍ വൈഎംസിഎ എന്ന് ജോസ് കെ മാണി എം പി. കൊഴുവനാല്‍ വൈഎംസിഎയുടെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു
ജോസ് കെ മാണി എം പി.
വൈഎംസിഎ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബസംഗമത്തില്‍ കൊഴുവനാല്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് വെട്ടുകല്ലേല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിള്‍രാജ് വിതരണം ചെയ്തു.
വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടക്കലും, നവദമ്പതികളെ കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാജന്‍ മണിയങ്ങാട്ടും ആദരിച്ചു. ഷിബു പൂവക്കുളം, ജോസ് പെരികിലകാട്ട്, ജോബി വേങ്ങത്താനം, ജോബി തോലാനിക്കല്‍, മാനുവല്‍ മാന്തറ, സൽവി വിഴിക്കപ്പാറ എന്നിവർ പ്രസംഗിച്ചു. യോഗത്തിനുശേഷം വൈഎംസിഎ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.