കോട്ടയം : കേരള യൂത്ത്ഫ്രണ്ട്(എം) ന്റെ മണ്ഡലം സമ്മേളനങ്ങൾക്കും മണ്ഡലം ഇലക്ഷനും ഇന്ന് തുടക്കമാകും. മെബർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരിച്ച് മെമ്പർഷിപ്പിൻ്റെ അടിസ്ഥാനത്തിൽ വാർഡ്തലം മുതൽ സംസ്ഥാനതലം വരെയുള്ള സംഘടനാ തിരഞ്ഞെടുപ്പ് ആണ് ഒരു മാസം കൊണ്ട് പൂർത്തീകരിക്കുന്നത്.
അടിസ്ഥാന ഘടകമായ വാർഡ് തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കി. ഇന്ന് (ഞായർ ) അഞ്ചുമണിക്ക് പാലാ നിയോജകമണ്ഡലം എലിക്കുളം മണ്ഡലത്തിൽ മണ്ഡലം സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി നിർവഹിക്കും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ കേരള കോൺഗ്രസ് (എം)കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല, സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് റോണി മാത്യു സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴികാടൻ ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ പയ്യപളളിൽ മണ്ഡലം പ്രസിഡന്റ് സച്ചിൻ കളരിക്കൽ,റ്റോബിൻ കെ അലക്സ് ജിമ്മിച്ചൻ ഈറ്റത്തേട്ട് ജൂബിച്ചൻ ആനിത്തോട്ടം ജയിംസ് പൂവത്തോലി തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും
Also Read » എൽബി അഗസ്റ്റിൻ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.