കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ആറ് അംഗങ്ങളെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവ്. ഏഴ് മാസങ്ങൾക്ക് മുമ്പാണ് കെഎംസിസി എസ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
ബാങ്കിന്റെ നിയമാവലി അനുസരിച്ച് മൂന്ന് തവണ തുടർച്ചയായി ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുവാൻ സാധിക്കില്ല. കൃത്യമായി കോറം തികയാതെ വിളിച്ച് കൂട്ടിയ ബാങ്ക് പൊതുയോഗത്തിൽ നിയമാവലി ഭേദഗതി വരുത്തിയെന്ന് അവകാശപ്പെട്ടാണ് നിലവിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ മത്സരിച്ചത്.
കേന്ദ്ര ബാങ്ക് രജിസ്ട്രാർ നിയമങ്ങൾ ലംഘിച്ചാണ് നിലവിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ മത്സരിച്ചത് എന്നും, ബാങ്ക് നടത്തിയ പൊതുയോഗം നിയമാവലി അനുസരിച്ച് അല്ല നടത്തപ്പെട്ടതെന്നും കാണിച്ച് ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച പുനരുദ്ധാരണ സമിതി നൽകിയ കേസിലാണ് ആറ് അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കിയിട്ടുള്ളത്.
ബാങ്കിൻ്റെ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കേസ് നടത്തുന്നതിനെതിരെ ഓഹരി ഉടമകളുടെ പ്രതിഷേധം നിലനിൽക്കുകയാണ്. ഏഴ് മാസങ്ങൾ കഴിഞ്ഞിട്ടും ബാങ്ക് പ്രവർത്തനം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ ഡയറക്ടർ ബോർഡ് അധികാരത്തിൽ വരണം. അതിന് ഉടൻ സാഹചര്യം ഉണ്ടാകാത്ത സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്.
ഹൈക്കോടതി ഉത്തരവിനെതിരെ സ്റ്റേയും, അപ്പീലും നൽകുവാനാണ് അയോഗ്യരായ ബോർഡ് അംഗങ്ങളുടെയും ബാങ്കിന്റെയും തിരുമാനം എന്ന് അറിയുന്നു. കോടതി വിധി മാനിച്ച് ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിക്കണമെന്നാണ് പുനരുദ്ധാരണ സമിതി ആവശ്യപ്പെടുന്നത്.
കോടതി വിധി മാനികാതെ നിയമയുദ്ധം നടത്തുന്നതിനായി ചെലവഴിക്കുന്ന തുക ഓഹരി ഉടമകൾ നിക്ഷേപിച്ച പണമാണെന്ന് ബാങ്ക് അധികൃതർ മറക്കരുതെന്ന് പുനരുദ്ധാരണ സമിതി ഓർമ്മപ്പെടുത്തി.
Also Read » ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നാനാത്വത്തിലെ ഏകത്വത്തെ തകിടംമറിക്കും. ജോസ് കെ മാണി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.