തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഫീല്ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം മുട്ടത്തറ വിലേജ് ഓഫീസിലെ ജീവനക്കാരനായ ഉമാനുജനാണ് 1000 രൂപ കൈക്കൂലിയുമായി അറസ്റ്റിലായത്. വലിയതുറ സ്വദേശിയായ ഒരു മുന്‍ വിലേജ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റാണ് ഇയാളെ പിടികൂടിയത്.
ഉദ്യോഗസ്ഥര്‍ പറയുന്നത്: ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ വേണ്ടി ലൊക്കേഷന്‍ സര്‍ടിഫികറ്റ്, കൈവശാവകാശ സര്‍ടിഫികറ്റ്, തണ്ടപ്പേര് എന്നിവ പരാതിക്കാരന് ആവശ്യമുണ്ടായിരുന്നു. ഇതിനായി മേയ് മാസം മുട്ടത്തറ വിലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. പിന്നീട് പലതവണ അന്വേഷിച്ചു ചെന്നെങ്കിലും കാര്യം നടന്നില്ല. ഇതിനിടെ, 1000 രൂപ നല്‍കിയാല്‍ സ്ഥല പരിശോധനയ്ക്ക് വരാമെന്ന് രണ്ട് ദിവസം മുമ്പാണ് വിലേജ് ഫീല്ഡ് അസിസ്റ്റന്റ് ഉമാദത്തന്‍ പരാതിക്കാരനോട് പറഞ്ഞത്.
ഇക്കാര്യം അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കുകയായിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ പരാതിക്കാരന്റെ വീട്ടില്‍വെച്ച് 1000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
ഇയാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി വിനോദ് കുമാറിനെ പുറമെ ഇന്‍സ്‌പെക്ടര്‍മാരായ സനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സഞ്ജയ്, അജിത്, എഎസ്‌ഐ അനില്‍ കുമാര്‍, എസ്‌സിപിഒമാരായ ഹാശിം, അനീഷ്, അരുണ്‍, സിപിഒമാരായ അനൂപ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read » കോയമ്പത്തൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ; പ്രഖ്യാപനം മക്കൾ നീതി മയ്യം യോഗത്തിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.