തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിക്കെതിരെ രംഗത്ത് വന്ന ഡോ. ഗണപതിക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ (ഡിഎംഇ) നോട്ടിസ് അയച്ചു. അവയവദാനത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി കേരള സ്റ്റേറ്റ് ഓർഗൻ ആന്‍ഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഡിഎംഇ നോട്ടിസ് അയച്ചത്.
ഡോ. ഗണപതി മാധ്യമങ്ങളുടെ മുന്നിൽ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവ് ഹാജരാക്കാനാണ് ഡിഎംഇ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് (1994) അനുസരിച്ച് 2022ലാണ് ഡിഎംഇയെ അപ്രോപ്രിയേറ്റ് അതോറിറ്റിയായി സംസ്ഥാന സർക്കാർ നിയമിച്ചത്.
നിയമത്തിനു വിരുദ്ധമായ കാര്യങ്ങളുണ്ടായാൽ നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം ഡിഎംഇയ്ക്കാണ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ നടന്ന അവയവദാനത്തിനെതിരെയും, മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട് ഒരു മതവിഭാഗത്തിനെതിരെയും ഡോ. ഗണപതി നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടിസ്.
അദ്ദേഹം നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.