തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതൽ അപേക്ഷിക്കാം. രാവിലെ 10 മുതൽ » https://hscap.kerala.gov.in
വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. മുഖ്യ അലോട്ട്മെന്റിനു ശേഷം സ്കൂളുകളിൽ മെച്ചമുള്ള സീറ്റുകളുടെ വിവരം ഇതേ വെബ്സൈറ്റിൽ രാവിലെ 9ന് പ്രസിദ്ധപ്പെടുത്തും.
ഓരോ സ്കൂളുകളിലും വിവിധ കോമ്പിനേഷനുകളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഇതിൽനിന്ന് മനസിലാക്കാം. ഇതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. ബുധനാഴ്ച വരെ അപേക്ഷ സ്വീകരിക്കും. ആദ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് അപേക്ഷ പുതുക്കിയാൽ മതി. ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാം.
നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും നേരത്തെ അലോട്ടമെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ്ങ് ആയവര്‍) മെറിറ്റ് ക്വാട്ടയില്‍ നിന്നും പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വിണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.
തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ടമെന്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള സാകര്യം അനുവദിച്ചിട്ടുണ്ട്. പതിനാറാം തീയതിയോടെ പ്രവേശനത്തിന്റെ സപ്ലിമെന്ററി ഘട്ടം പൂര്‍ത്തിയാക്കും. തുടര്‍ന്ന്, പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലയിലെ വിദ്യാര്‍ഥികളുടെ വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിക്കും. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 3,16,772 വിദ്യാര്‍ഥികളാണ് ഇതുവരെ പ്രവേശനം നേടിയത്.
Also Read » സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു; നിരക്കുയർത്തുക യൂണിറ്റിന് 20 പൈസ മുതൽ, പ്രഖ്യാപനം അടുത്ത ആഴ്ച
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.