തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിൽ അഴിച്ചുപണി ഉണ്ടാകുമെന്ന വാർത്തകൾക്ക് വിരാമം. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെ തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഈ മാസം നടക്കുന്ന സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കും.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി മുരളീധരനെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് ചില വാർത്തകൾ പുറത്തെത്തിയിരുന്നു.
ഇക്കാര്യം ചർച്ചയായിരിക്കെയാണ് ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്. രാജസ്ഥാൻ, തെലങ്കാന അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റിയിട്ടുണ്ട്.
അതേസമയം, നേതൃമാറ്റത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചത്.
Also Read » ന്യൂനമർദ്ദം; സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി മഴ തുടരും, മുന്നറിയിപ്പ്
Also Read » കേരളത്തിൽ ഇന്നും മഴ തുടരും; ഇടിമിന്നലിനും സാദ്ധ്യത, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.