കോട്ടക്കൽ: രേഖാചിത്രങ്ങളിലൂടെയും ശിൽപ്പങ്ങളിലൂടെയും കലയിൽ പുതിയൊരു തലം സൃഷ്ടിച്ച പ്രതിഭയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വായനയുടെ മറ്റൊരു തലത്തിൽനിന്നുകൊണ്ടാണ് മലയാളത്തിലെ ആനുകാലികങ്ങൾക്കും സാഹിത്യ സൃഷ്ടികൾക്കും അദ്ദേഹം ചിത്രങ്ങൾ വരച്ചിരുന്നത്.
കാണുന്ന കാഴ്ചകൾക്കപ്പുറം മനുഷ്യന്റെ സഹജമായ സ്വഭാവങ്ങളെ നമ്പൂതിരിയുടെ വരകളിൽ കാണാനാവും. കേരളത്തിലെ എഴുത്തുകാരുടെ മഹത്തായ കൃതികൾ,
തലമുറകളായി വായിക്കുന്ന ദശലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയത്തിൽ നമ്പൂതിരിയെന്ന പേര് തന്നെ കൈയൊപ്പ് ചാർത്തിയിരുന്നു.
തകഴി ശിവശങ്കര പിള്ള, കേശവദേവ്, എം ടി വാസുദേവൻ നായർ, ഉറൂബ്, എസ് കെ പൊറ്റക്കാട്, ഇടശ്ശേരി ഗോവിന്ദൻ നായർ, വികെഎൻ എന്നിവരുടെ മികച്ച രചനകൾക്ക് അദ്ദേഹം രേഖാചിത്രങ്ങൾ വരച്ചിട്ടുണ്ട്.
Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി
Also Read » പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപക ദിനാഘോഷം 2023 'ഗുരു വന്ദനം' നാളെ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.