മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ജൂലൈ അഞ്ചാം തീയതി നിയോജക മണ്ഡലം തലങ്ങളിൽ പ്രതിഷേധ സംഗമം നടത്തും.
പ്രതിഷേധ സംഗമങ്ങൾ ഏറ്റുമാനൂരിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാറും, പാലായിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും, വൈക്കത്ത് സി കെ ശശിധരനും, കാഞ്ഞിരപ്പള്ളിയിൽ അഡ്വ. വി.ബി ബിനുവും, കടുത്തുരുത്തിയിൽ ടി ആർ രഘുനാഥനും, പുതുപ്പള്ളിയിൽ എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ രാജനും, പൂഞ്ഞാറിൽ എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യുവും ഉദ്ഘാടനം ചെയ്യും
Also Read » രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെതിരെ വാർഡ് നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.