കൊല്ലം: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്‍ പടി കയറുന്നതിനിടെ വീണ് മരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് സംഭവം. കുറുമ്പാലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി.
ആശുപത്രി ജീവനക്കാരോ സെക്യൂരിറ്റിയോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. രോഗം ഗുരുതരമായതോടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. ഇഞ്ചക്ഷന്‍ നല്‍കി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. അവശനിലയിലായ ഇദ്ദേഹത്തെ പിന്നീട് രണ്ടാമത്തെ നിലയിലേക്ക് മാറ്റി.
എന്നാല്‍ ഇവിടേക്ക് കൊണ്ടുപോകാന്‍ സഹായിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ആരും വന്നിരുന്നില്ല. തുടര്‍ന്ന് രാധാകൃഷ്ണന്‍ പടികയറുകയായിരുന്നു. പാതിവഴിയില്‍ കുഴഞ്ഞ് വീണ് മരിച്ചു.സ്ട്രെച്ചറോ വീല്‍ചെയറിലോ കൊണ്ടു പോകാന്‍ റാമ്പ് തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും തന്റെ കയ്യിലേക്കാണ് അച്ഛന്‍ മരിച്ചുവീണതെന്നും മകന്‍അഭിജിത്ത് പറയുന്നു.
ഐസിയിലോ ഗ്രീന്‍ ഏരിയയിലോ വിധഗ്ദ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അച്ഛന്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നുവെന്നും മകന്‍ പറയുന്നു.
Also Read » കണ്ണൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
Also Read » മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.