കാവുംകണ്ടം: കലാപ കലുഷിതമായ മണിപ്പൂരിൽ മരണപ്പെട്ടവർ, അക്രമത്തിനിരയായവർ, പാലായനം ചെയ്യപ്പെട്ടവർ, പീഡിപ്പിക്കപ്പെട്ടവർ എന്നിവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രാർത്ഥനാ ദിനമായി ആചരിക്കണം എന്ന് കെസിബിസിയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് കാവുംകണ്ടം ഇടവക കൂട്ടായ്മയുടെയും വിവിധ ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജൂലൈ 2 ഞായർ 'സേവ് മണിപ്പൂർ' എന്ന പേരിൽ പ്രാർത്ഥനാ ദിനമായി ആചരിക്കും.
രാവിലെ 6 ന് ജപമാല ആരാധന, വിശുദ്ധ കുർബാന, സമാധാന പ്രാർത്ഥന എന്നിവ നടത്തും. മതേതര രാജ്യമായ ഭാരതത്തിൽ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യവും ജീവിത പരിരക്ഷയും ഹനിക്കപ്പെടുന്നു എന്നത് അംഗീകരിക്കാനാവില്ല. മണിപ്പൂരിലെ കലാപങ്ങളും അക്രമങ്ങളും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ച് നടത്തുന്നത് ഒട്ടും നീതികരിക്കാൻ ആവില്ല. ഇതിനോടകം ധാരാളം ദേവാലയങ്ങൾ, സ്കൂൾ, കോളേജുകൾ, വീടുകൾ നശിപ്പിക്കപ്പെട്ടുകഴിഞ്ഞു.
ഭരണാധികാരികളുടെ ഒത്താശയോടെ നടത്തുന്ന ആസൂത്രിത ആക്രമണമാണിതെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമുദായം ഈ നാടിന്റെ സാംസ്കാരിക വളർച്ചയ്ക്ക് വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ഇത്തരം സാഹചര്യത്തിൽ ന്യൂനപക്ഷ സമുദായമായ ക്രൈസ്തവ ജനതയെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുവാനുള്ള ചില തൽപ്പരകക്ഷികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ മണിപ്പൂരിൽ നടക്കുന്നത്.
ഇത്തരം കലാപങ്ങൾ നിയന്ത്രിച്ച് പൊറുതി വരുത്തുവാനും സമാധാനം പുലർത്തുവാനും വേണ്ട ഉചിതമായ നടപടി മണിപ്പൂരിലെ സർക്കാരും കേന്ദ്രസർക്കാരും സ്വീകരിക്കണമെന്ന് കാവുംകണ്ടം ഇടവക കൂട്ടായ്മ, വിവിധ ഭക്ത സംഘടന എന്നിവരുടെ നേതൃത്വം ആവശ്യപ്പെട്ടു. മണിപ്പൂരിലെ പീഡിത സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന പ്രാർത്ഥനാ യജ്ഞത്തിന് വികാരി ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, സിജു കോഴിക്കോട്ട്, കൊച്ചുറാണി ഈരൂരിക്കൽ, ഡേവിസ് കല്ലറക്കൽ, അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവർ നേതൃത്വം നൽകും.
Also Read » പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപക ദിനാഘോഷം 2023 'ഗുരു വന്ദനം' നാളെ
Also Read » മൂന്നാം ദിനം മുന്നൂറ് കോടി ക്ലബിൽ: ബോക്സോഫീസ് ഇളക്കിമറിച്ച് 'ജവാൻ'
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.