കോട്ടയം: പാർലമെന്റ് അംഗങ്ങളുടെ ഫണ്ട് വിനിയോഗത്തിൽ നൂറിൽ നൂറും ചിലവഴിച്ച കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ കൂടിയായ കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടന് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
കോട്ടയത്ത് നടന്ന കേരളാ കോൺഗ്രസ് (എം) ജില്ലാ ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് സ്വീകരണം നൽകിയത്.
ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി യോഗം ഉദ്ഘാടനം ചെയ്തു.
ഫണ്ട് വിനിയോഗം പൂർണ്ണമായും നടപ്പാക്കിയതിൽ പ്രാദേശിക ജനപ്രതിനിധികളും വിവിധ സംഘടനകളും നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായി തോമസ് ചാഴികാടൻ പറഞ്ഞു.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.