കൊയിലാണ്ടി: സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ എംഎസ്എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ കൈവിലങ്ങ് വച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. കൊയിലാണ്ടി സബ്ബ് ഇന്‍സ്പക്ടര്‍ അനീഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎസ്എഎഫ് പരാതി നൽകിയത് .
സമാനമായി വിഷയത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലയിന്‍സ് അതോറിറ്റിക്കും എംഎസ്എഫ് പരാതി നല്‍കിയിരുന്നു. ഇതിനുപുറമെ പൊലീസിനെതിരെ കോടതിയെ സമീപിക്കാനും എംഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളിൽ സീറ്റ് വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധമറിയിച്ച എംഎസ്എഫ് കോഴിക്കോട് ജില്ലാ ക്യാംപസ് വിങ് കണ്‍വീനര്‍ ടി ടി അഫ്രീന്‍, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി സി ഫസീഹ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കൈയാമം വച്ചത്.
Also Read » കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നൽകിയതിനെന്ന് ആരോപണം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.