കുന്നംകുളം: സംവിധായകന്‍ ബൈജു പറവൂര്‍ (42) അന്തരിച്ചു. ശാരീരിക അസ്വസ്ഥതയെയും പനിയെയും തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഒരു സിനിമയുടെ ചര്‍ച്ചയ്ക്കായി കോഴിക്കോട് പോയ ബൈജു ശനിയാഴ്ച വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷം അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു.
കുന്നംകുളത്തുള്ള ഭാര്യ വീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തു. അസുഖം കുറയാത്തതിനെ തുടര്‍ന്ന് പറവൂരിലെ വീട്ടിലെത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. നില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.
20 വര്‍ഷമായി സിനിമാ രംഗത്ത് സജീവമായ ബൈജു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘സീക്രട്ട്’ എന്ന സിനിമയുടെ റിലീസിന് തയാറായി കൊണ്ടിരിക്കവെയാണ് ബൈജുവിന്റെ അന്ത്യം. ധന്യം, മൈഥിലി വീണ്ടും വരുന്നു, കൈതോലചാത്തന്‍ അടക്കം 45 സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചിത്ര. മക്കള്‍: ആരാധ്യ, ആരവ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.