മൈസൂർ: കന്നഡ നടൻ സൂരജ് കുമാറിന് (ധ്രുവൻ) ഗുരുതര പരിക്ക്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന സൂരജ് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കുപറ്റിയ ഉടൻ താരത്തെ മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ വലതുകാൽ മുറിച്ചുമാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാൽമുട്ടിന് താഴെ വെച്ചാണ് മുറിച്ചുമാറ്റിയിരിക്കുന്നത്. ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ വെച്ചാണ് അപകടമുണ്ടായത്. കന്നഡ നിർമ്മാതാവ് എസ് എ ശ്രീനിവാസ് ആണ് സൂരജിന്റെ പിതാവ്. കന്നഡ സൂപ്പർ താരമായ ശിവരാജ് കുമാറിന്റെ അമ്മയുടെ അനന്തരവനാണ് സൂരജ്. ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.
Also Read » ചാടിപ്പോയ കള്ളനെ പിടിച്ചു; മറയൂർ എസ്.ഐ. പി.ജി. അശോക് കുമാറിന് സ്വസ്ഥതയോടെ വിരമിക്കാം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.