കോട്ടയം : കഴിഞ്ഞ രണ്ട് മാസത്തോളമായി മണിപ്പൂരിൽ നടക്കുന്ന വംശീയ ഹത്യക്കും ന്യൂനപക്ഷ വേട്ടയ്ക്കുമെതിരെ എൽ ഡി എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (27/6/23 )5 പി എം ന് പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ പ്രതിഷേധ സംഗമവും ധർണയും സംഘടിപ്പിക്കുമെന്ന് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.
ഭരണകൂടങ്ങളുടെ പിന്തുണയോടെയുള്ള ഭീകരതയാണ് മണിപ്പൂരിൽ നടക്കുന്നത്. കലാപം അവസാനിപ്പിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടും, ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സംഘടിപ്പിക്കുന്ന സംഗമം കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
എൽ ഡി എഫ് നേതാക്കളായ എ വി റസ്സൽ,വി ബി ബിനു, ഔസേപ്പച്ചൻ തകടിയേൽ,എം ഡി കുര്യൻ, ബെന്നി മൈലാടൂർ , സാജൻ ആലക്കുളം, ബിനോയി ജോസഫ് , ബോബൻ ടി തെക്കേൽ , പി ഒ വർക്കി എന്നിവർ പ്രസംഗിക്കും
Also Read » രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെതിരെ വാർഡ് നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.