കോട്ടയം ; മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് പട്ടയം പോലും ലഭിക്കാതെ കഴിഞ്ഞ 40 വർഷമായി ഏത് സമയത്തും നിലം പതിക്കാവുന്ന വീടുകളിൽ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ ഇന്ന് ഭീതിയിലാണ് കഴിയുന്നത് .
വിജയപുരം പഞ്ചായത്തിലെ പതിനാറാം വാർഡ് ഉൾപ്പെട്ട കാർമേൽ വില്ലയിൽ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളെ കോട്ടയം മുനിസിപ്പാലിറ്റി അടിയന്തരമായി പുനരധിവസിപ്പിക്കണം എന്ന് കേരള കോൺഗ്രസ് എം വിജയപുരം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ബാബു മണിമല പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി രാജു ആലപ്പാട് ഉദ്ഘാടനം ചെയ്തു .
ജോജി കുറത്തിയാടൻ മുഖ്യ പ്രഭാഷണം നടത്തി, മോൻസി മാളിയേക്കൽ, ചീനക്കുഴി രാധാകൃഷ്ണൻ റെനീഷ് കാരിമറ്റം ,സിജോ ജോസഫ്, പ്രതീഷ് മാമ്പൂഴി,തമ്പാൻ കളംപുകാട്ട്, സുരേഷ് അയ്യരു കാലായിൽ, ഷിബു ഇഞ്ചക്കാലായിൽ,ജോബി കൊശമറ്റം എന്നിവർ പ്രസംഗിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.