രാമപുരം: എസ്എൻഡിപി മീനച്ചിൽ യൂണിയന്റെ ആഭിമുഖ്യത്തിൽ ഒന്നു മുതൽ ഡിഗ്രി തലംവരെ എസ്എൻഡിപി മീനച്ചിൽ യൂണിയനിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിയുടെ ഭാഗമായി രാമപുരം മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം യൂണിയൻ കൺവീനർ എം ആർ ഉല്ലാസ് നിർവ്വഹിച്ചു. യൂണിയനിലെ 49 ശാഖകളെ ആറ് മേഖകളായി തിരിച്ച് എല്ലാ മേഖലകളിലേയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ മീനച്ചിൽ യൂണിയൻ നൽകിവരുന്നത് അവസാന ഘട്ടത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ കമ്മിറ്റിയംഗം സി റ്റി രാജൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ ചെയർമാൻ ഒ എം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. രാമപുരം, കുറിഞ്ഞി, പിഴക്, കൊല്ലപ്പിള്ളി, ഏഴാച്ചേരി, അരീക്കര, നീലൂർ എന്നീ ശാഖകൾ ഉൾപ്പെട്ടതാണ് രാമപുരം മേഖല. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ആത്മജൻ കൊല്ലപ്പള്ളി, സജീവ് ശാന്തി, ശശി പരോട്ടിയേൽ, രാജീവ് ഊളനായിൽ, ലിജി ശ്യാം, റീന, അരുൺ കുളമ്പിള്ളി, രാജീവ് സൈന്തി, അജീഷ് കളത്തിൽ, സുധാകരൻ, അജീഷ് കൊളുത്താപ്പള്ളി, ദിവാകരൻ, തമ്പി കുറിഞ്ഞി, സന്തോഷ് അരീക്കര, മനോജ് കയ്യൂർ, ലളിത നീലൂർ എന്നിവർ സംസാരിച്ചു. പി ആർ സുകുമാരൻ സ്വാഗതവും സാബു പിഴക് നന്ദിയും പറഞ്ഞു,
Also Read » മാർ ആഗസ്തീനോസ് കോളേജിലെ എം എ എച്ച് ആർ എം വിദ്യാർത്ഥികൾ കുഞ്ഞച്ചൻ മിഷനറി ഭവൻ സന്ദർശിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.