പത്തനംതിട്ട: എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ മെഷീന്‍ തന്നെ തുറന്നുവന്നാലോ?. ഇത്തരത്തില്‍ പുലിവാലുപിടിച്ചിരിക്കുകയാണ് ഉദിമൂട് സ്വദേശി തോപ്പിൽ ചാർലി. പത്തനംതിട്ട ഉദിമൂട് ഫെഡറൽ ബാങ്ക് എടിഎമ്മിലാണ് ഇന്ന് രാവിലെ ഇത്തരത്തിൽ സംഭവം ഉണ്ടായത്.
പണം പിൻവലിക്കുന്നതിനിടെ എടിഎം മെഷീനിന്റെ മുൻഭാഗം തുറന്നുവരികയായിരുന്നു. ചിത്രം എടുത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ഇടപാടുകാരൻ വെട്ടിലായി. മോഷണം നടന്നിട്ടില്ലെന്നു പോലീസും ബാങ്ക് അധികൃതരും സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾക്ക് അവസാനവുമായി.
തുറന്നുവന്ന മെഷീനിന്റെ ചിത്രം സഹിതം പോലീസിലും ബാങ്കിലും ചാർലി വിവരം അറിയിച്ചു. തുടർന്ന് ഈ വിവരം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കിട്ടത്തോടെ കഥ മാറുകയായിരുന്നു. മോഷണം എന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാൽ മോഷണം നടന്നിട്ടില്ലെന്നു ബാങ്കും പോലീസും പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
Also Read » മലയാള ചിത്രം "ഒരുവട്ടം കൂടി" സെപ്റ്റംബർ 22ന് തീയേറ്ററുകളിൽ പ്രാർശനത്തിനെത്തും
Also Read » “മെല്ലെ അനുരാഗമെൻ ..” : മലയാള ചിത്രം മിസ്റ്റർ ഹാക്കർ ലെ പുതിയ ഗാനം റിലീസ് ചെയ്തു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.