കണ്ണൂർ∙ കൂത്തുപറമ്പ് പൂക്കോട് യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു. കളരിമുക്ക് മയിച്ചാൽ റോഡിലെ എൻ കെ ഷിമിയെയാണ് യുവാവ് ആക്രമിച്ചത്. ഇരു കൈകൾക്കും മുറിവേറ്റ യുവതിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിലെത്തിയ യുവാവ് ആക്രമിച്ച് പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.15നായിരുന്നു സംഭവം. ഓട്ടോയിൽ എത്തിയ മാലൂർ സ്വദേശിയായ നൗഫൽ (38) ആണ് ആക്രമിച്ചത്. വീടിന്റെ കിടപ്പുമുറിയിൽ ഇരിക്കുകയായിരുന്ന ഷിമിയുടെ ഇരു കൈകളിലും ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു. ഷിമിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പിതാവ് ചന്ദ്രനെ കണ്ടതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
രക്തം വാർന്ന് അവശനിലയിലായ ഷിമിയെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഷിമിയുടെ ഭർത്താവ് രാജേഷ് വിദേശത്താണ്. ഭർത്താവിനുവേണ്ടി വാങ്ങിയ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കൂത്തുപറമ്പ് സിഐ ശ്രീഹരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Also Read » യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
Also Read » കണ്ണൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.