ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കളത്തുകടവില്‍ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തൊടുപുഴ റൂട്ടില്‍ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പ് ജങ്ഷനിലാണ് കൊലപാതകമുണ്ടായത്. സംഭവുമായി ബന്ധപെട്ട് ലിജോയുടെ മാതൃസഹോദരൻ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ട് മൂന്നരയോടുകൂടിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ലിജോയും പൊലീസ് കസ്റ്റഡിയിലായ ജോസും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വെട്ടിപ്പറമ്പ് ജങ്ഷനിലുള്ള കടയുടെ മുന്നില്‍വെച്ച് ജോസ് ലിജോയെ കുത്തുകയുമായിരുന്നു.
സംഭവത്തില്‍ ജോസിന്റെ മകൻ സെബാസ്റ്റ്യനും പരിക്കേറ്റിട്ടുണ്ട്. കുത്തിയതിന് ശേഷം കത്തിയുമായി നടന്നുപോയ ജോസിനെ പൊലീസ് പിടികൂടുകയായിരുന്നു. അടുത്തിടെയാണ് ജോസ് മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജോസിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്.
Also Read » കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എയെന്ന പേരിൽ ജോലി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
Also Read » ഹൈക്കോടതിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമവുമായി യുവാവ്; സംഭവം പെൺസുഹൃത്ത് കൂടെവരാൻ തയ്യാറാകാത്തതിനാൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.