വിവാദ യൂട്യൂബർ ‘തൊപ്പി’യെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

Avatar
M R Raju Ramapuram | 23-06-2023

2736-1687540227-img-20230623-223729

വളാഞ്ചേരി: പൊതു ഇടത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തി, ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിൽ എടുത്ത വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ കണ്ണൂർ ജില്ലയിലെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കണ്ണപുരം പൊലീസ് വളാഞ്ചേരിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


നേരത്തെ വളാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകണമെന്നാണ് നൽകിയിട്ടുള്ള നിർദേശം. അശ്ലീല പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂര്‍ കണ്ണപുരം പൊലീസ് ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം എറണാകുളത്തുള്ള സുഹൃത്തിൻറെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയിൽ എടുത്തത്. അതിന്റെ ദൃശ്യങ്ങൾ തൊപ്പി നിഹാദ് പോസ്റ്റ് ചെയ്തിരുന്നു.


Also Read » ‘ഉമ്മയെക്കാൾ വലുതല്ല എന്റെ ജീവൻ..അതില്ലാതെ എനിക്ക് ജീവിക്കുകയും വേണ്ട’: കിണറ്റിൽ വീണ ഉമ്മയെ കൂടെ ചാടി രക്ഷിച്ച് പത്തുവയസ്സുകാരൻ


Also Read » കുറഞ്ഞ ചെലവിൽ എസി യാത്രയുമായി കെഎസ്ആർടിസി ‘ജനത സർവീസ്’



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0990 seconds.