തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എസ്എഫ്‌ഐയില്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കടുത്ത അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്. തിരുത്തല്‍ നടപടികള്‍ എങ്ങനെ ഒക്കെ നടപ്പാക്കാം എന്ന ചര്‍ച്ച യോഗത്തില്‍ ഉണ്ടായേക്കും.
നേതൃതലത്തിലെ മാറ്റമടക്കം പരിഗണനയില്‍ ഉണ്ടെങ്കിലും അത് ഉടനടി നടപ്പാക്കാന്‍ സാധ്യതയില്ല. വിവിധ ഘടകങ്ങളിലെ എസ് എഫ് ഐ നേതാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നാണ് സി പി എം വിലയിരുത്തല്‍.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ ആരോപങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളിലെല്ലാം സി പി എം ചെയ്ത് വന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍ സാഹചര്യത്തില്‍ ആകെ മാറ്റമുണ്ടായി. ഇതുവരെ ഇല്ലാത്ത തരത്തില്‍ എസ് എഫ് ഐ നേതൃത്വത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിച്ച ശേഷമേ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്.
Also Read » കേരള കോൺഗ്രസ് (എം) കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.