മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ: കേരളാ കോൺഗ്രസ് (എം)

Avatar
M R Raju Ramapuram | 21-06-2023

2717-1687370238-img-20230621-232628

മണിപ്പൂരിൽ സമാധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി പാലാ കുരിശുപള്ളി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ജ്വാല തെളിക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം ഉദ്ഘാടനം ചെയ്യുന്നു.

പാലാ: മണിപ്പൂർ സംസ്ഥാനത്ത് നടക്കുന്നത് നരഹത്യയും വംശഹത്യയുമാണെന്നും അക്രമം അഴിച്ചുവിടുന്ന കലാപകാരികളേ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ട മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം ആവശ്യപ്പെട്ടു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


മണിപ്പൂർ കലാപത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല തെളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് അദ്ധ്യക്ഷത വഹിച്ചു.

ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, റാണി ജോസ്, ബിജി ജോജോ, രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, മാത്തുക്കുട്ടി കുഴിഞ്ഞാലി, കുഞ്ഞുമോൻ മാടപ്പാട്ട്, ജോസ്കുട്ടി പൂവേലി, ഡോമിനിക് എലിപ്പുലിക്കാട്ട്, ജോർജ് വേരനാകുന്നേൽ, സണ്ണി പൊരുന്നക്കോട്ട്, ബിനോയി നരിതൂക്കിൽ, മഞ്ചു ബിജു, ജിമ്മിച്ചൻ നരിതൂക്കിൽ, സുബാഷ് വലിയമംഗലം, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.


Also Read » അമൃത് ഭാരത് പദ്ധതി , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 4.5 കോടി രൂപയുടെ വികസനം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.64 MB / ⏱️ 0.0042 seconds.