തിരുവനന്തപുരം: സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. എസ്എഫ്‌ഐയിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിക്കുന്നതായി സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിൽ പൊതു
അഭിപ്രായം. എസ്എഫ്‌ഐയിലെ ചില നേതാക്കളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ തകര്‍ക്കുകയാണെന്ന് സിപിഐ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. സ്ഥിരം വിവാദങ്ങളുണ്ടാക്കുന്ന എസ്എഫ്‌ഐ നിയന്ത്രിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്ന വിമര്‍ശനവും വ്യാപകമാണ്.
എസ്എഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെപോലെയാണെന്നും സിപിഎമ്മിന് നിയന്ത്രിക്കാനാകുന്നില്ലെന്നും സിപിഐ എക്‌സിക്യൂട്ടീവില്‍ ചില നേതാക്കള്‍ വിമര്‍ശിച്ചു. ചില വിദ്യാര്‍ഥി നേതാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണി മൊത്തത്തില്‍ നാണക്കേട് അനുഭവിക്കേണ്ട സ്ഥിതിയാണെന്നാണ് സിപിഐ പറയുന്നത്. എസ്എഫ്‌ഐയിലെ തെറ്റായ പ്രവണതകളെ തിരുത്താന്‍ എല്‍ഡിഎഫില്‍ വിഷയം ഉന്നയിക്കാനും സിപിഐ തീരുമാനിച്ചു.
എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദമടക്കം ഇപ്പോഴത്തെ വിവാദങ്ങളെല്ലാം നാണക്കേടായി. നേതാക്കള്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതായി ജനം ചിന്തിക്കുന്നുവെന്നും ഇത് മുന്നണിക്ക് നല്ലതല്ലെന്നും സിപിഐ ആശങ്കപ്പെടുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ പരമാവധി വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടു പോകണമെന്നും സിപിഐ എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു. സിപിഐയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിനും എസ്എഫ്‌ഐയുടെ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന കാര്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Also Read » കുട്ടനാട്ടിൽ സിപിഎം വിട്ടു വന്ന 222 പേർക്ക് സിപിഐ അംഗത്വം; ജില്ലാ കൗൺസിലിന്റെ അംഗീകാരം
Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.