തൃശൂർ: തൃശൂർ അത്താണി ഫെഡറൽ ബാങ്കിൽ യുവാവിന്റെ പരാക്രമം. ജീവനക്കാർക്ക് നേരേ പെട്രോൾ ഒഴിച്ചു. ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇന്നു വൈകിട്ട് 4.30 ഓടെയാണ് സംഭവം. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്താണ് ബാങ്കിനുള്ളിൽ അതിക്രമം കാണിച്ച് ഭീതി പരത്തിയത്.
എന്താണ് ആവശ്യമെന്ന് ജീവനക്കാർ ചോദിച്ചതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു എന്നാണ് വിവരം. കയ്യിൽ കരുതിയിരുന്ന സഞ്ചിയിൽനിന്ന് കുപ്പിയെടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ആദ്യം ഭയന്നുപോയെങ്കിലും ജീവനക്കാർ തന്നെ ഇയാളെ കീഴ്പ്പെടുത്തി.
ബഹളം കേട്ട് നാട്ടുകാരും പിന്നാലെ പൊലീസും സ്ഥലത്തെത്തി. വടക്കാഞ്ചേരി പൊലീസ് എത്തി ലിജോയെ അറസ്റ്റുചെയ്തു. സാമ്പത്തിക പ്രശ്നം മറികടക്കാൻ വേണ്ടിയാണ് ബാങ്കിൽ പിടിച്ചുപറിക്കാന്‍ ശ്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജീവനക്കാരെ പേടിപ്പിച്ച് പണം തട്ടുകയായിരുന്നു ഉദ്ദേശ്യം.
Also Read » അടുക്കളയിലൂടെ ഇടിച്ചു കയറി, കത്തിയെടുത്ത് വീശി പരാക്രമം; നീലേശ്വരത്ത് ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Also Read » തൃശൂരിൽ ബൈക്ക് മറിഞ്ഞ് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.