തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ വര്‍ദ്ധന. 79 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 276 പേര്‍ക്ക് രോഗലക്ഷണവും കണ്ടെത്തി. എറണാകുളത്ത് പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ്. ജില്ലയില്‍ മാത്രം 33 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം സംസ്ഥാനത്ത് അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചുണ്ട്. ഇന്നലെ 11,123 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 43 പേര്‍ക്ക് ചിക്കന്‍പോക്‌സും, 17 പേര്‍ക്ക് മഞ്ഞപ്പിത്തവും, 2 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
പത്തനംതിട്ടയില്‍ പനി ബാധിച്ച് ഒരു വയസുകാരി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് തുടര്‍ പരിശോധനയ്ക്ക് തീരുമാനമെടുത്തു. ഏത് തരം പനിയാണ് കുട്ടിയ്ക്ക് ബാധിച്ചതെന്ന കാര്യത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തത വരൂ. കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. ആങ്ങമുഴ സ്വദേശി അഹല്യയാണ് ഇന്നലെ മരിച്ചത്. ജില്ലയില്‍ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പനിമരണമാണിത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.