കൂത്താട്ടുകുളം: രണ്ടായിരത്തി ഇരുപത്തി രണ്ട് ഏപ്രിൽ 10ന് ആരംഭിച്ച കൂത്താട്ടുകുളം ഡിപ്പോയിലെ ഉല്ലാസ യാത്ര 14 മാസം തികഞ്ഞ് രണ്ടായിരത്തി ഇരുപത്തി മൂന്ന് ജൂൺ 10ന് 151 യാത്രകൾ പൂർത്തീകരിച്ചു. പ്രശാന്ത് വേലിക്കകമാണ് കൂത്താട്ടുകുളം ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ.
ക്ലസ്റ്റർ ഓഫീസർ പി എ അഭിലാഷ്, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ കെ ജി ജയകുമാർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ ബി എസ് അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് 151 യാത്രകൾ പൂർത്തീകരിച്ചത്. സുജിത് കെ, ശ്രീകാന്ത് ജി, വിനോദ് കെ പി, ബിനു ജോൺ, രഞ്ജിത്ത് രവി, രാജീവ്കുമാർ സി എസ്, ദിലീപ് കെ രവി എന്നിവർ യാത്രകൾക്ക് നേതൃത്വം നൽകി വരുന്നു.
ക്ലസ്റ്റർ ഓഫീസർ, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ എന്നിവർ മറ്റു ഡിപ്പോകളിലേക്ക് സ്‌ഥലം മാറിയതിനെ തുടർന്ന് പുതിയ ഉദ്യോഗസ്ഥർ ചുമതല ഏറ്റു. ഡിപ്പോ ചീഫ് കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എറണാകുളം-കോട്ടയം ജില്ലകളുടെ ജില്ലാ കോ-ഓർഡിനേറ്റർ ആയും ചുമതല ഏറ്റു.
വമ്പൻ ഹിറ്റായി മാറി മദ്ധ്യവേനൽ അവധികാലത്തെ ആനവണ്ടി ഉല്ലാസ യാത്രകൾ. കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയ യാത്രകളിൽനിന്ന് കൂത്താട്ടുകുളം ഡിപ്പോയ്ക്ക് ലഭിച്ചത് പതിമൂന്ന് ലക്ഷത്തി എണ്ണായിരത്തി പതിനെട്ട് രൂപ (13,80018). അവധിക്കാലത്ത് കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് നടത്തിയ 34 യാത്രകളിൽ 1706 യാത്രികർ പങ്കാളികളായി.
മഴക്കാലം ആരംഭിച്ചതോടെ മൺസൂൺ യാത്ര ഇഷ്‌ടപ്പെടുന്നവർക്കായി ജൂൺ 25, 28, ജൂലൈ 2 എന്നീ തീയതികളിൽ തെന്മല-പാലരുവി യാത്രയും, ജൂലൈ 8 ന് വയനാട് യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജൂലൈ മാസത്തിൽ വട്ടവട, മലക്കപ്പാറ, കോവളം, ഗവി യാത്രകളും ഉണ്ടാകും.
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.