രാമപുരം: വ്യാജ സന്ദേശം നൽകി ഫയർഫോഴ്സും ആംബുലൻസും വിളിച്ചുവരുത്തിയ വിരുതനെ രാമപുരം എസ്എച്ച്ഒ ജിഷ്ണു എം എസ് ന്റെ നിർദ്ദേശപ്രകാരം പോലീസ് അറസ്റ്റുചെയ്തു. രാമപുരം അർത്തിയിൽ സ്റ്റാൻലി (59) നെയാണ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ കെ പി ആക്ട് 118 വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം ഇങ്ങനെ: വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടു കൂടി മദ്യലഹരിയിൽ പോലീസ് കോമ്പൗണ്ടിൽ എത്തിയ രാമപുരം തോട്ടത്തിൽ ടോമിയെ ഇവിടെ നിന്നും കൊണ്ടുപോകുവാൻ പോലീസ് ഇടപെട്ട് സുഹൃത്തായ സ്റ്റാൻലിയെ വിളിച്ചു വരുത്തിയിരുന്നു. ഈ സമയം പോലീസ് അറിയാതെ തന്നെ ഇയാൾ ഫയർഫോഴ്സിലേയ്ക്കും (101) ആംബുലൻസിലേക്കും (108) ഫോൺ ചെയ്തു.
രാമപുരം പോലീസ് സ്റ്റേഷൻ പരിസരത്തെ കിണറ്റിൽ ഒരാൾ വീണ് അപകടം സംഭവിച്ചെന്നും ഉടൻ എത്തണമെന്നും അറിയിച്ചു. അരമണിക്കൂറിനുള്ളിൽ രാമപുരം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആംബുലൻസും സമീപത്തുതന്നെ ഫയർഫോഴ്സും എത്തി. സംഭവിച്ചത് എന്താണെന്നറിയാൻ പോലീസ് സ്റ്റഷൻ കോമ്പൗണ്ടിലേയ്ക്ക് ആളുകളും ഓടിക്കൂടി. എന്താണ് സംഭവിച്ചതെ
ന്നറിയാതെ പോലീസും.
വ്യാജ സന്ദേശം നൽകി ഫയർഫോഴ്സും ആംബുലൻസും വിളിച്ചുവരുത്തിയത് സ്റ്റാൻലിയാണെന്ന് ബോദ്ധ്യപ്പെപ്പോൾ ഇയാൾക്കെതിരെ രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇയാളും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. രണ്ടു മാസങ്ങൾക്കു മുൻപ് രാമപുരം ഫാമിലി ഹെൽത്ത് സെന്ററിൽ രാത്രി സമയത്ത് നേഴ്സുമാരോട് അപമര്യാദയായി പെരുമാറുകയും ബഹളം വയ്ക്കുകയും ചെയ്തതിന് സ്റ്റാലിയെയും ടോമിയേയും രാമപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read » വാളയാറിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നഴ്സിന് പരിക്ക്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.