കാവുംകണ്ടം: ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ 2023-20024 പ്രവർത്തന വർഷം വികാരി ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോയൽ ആമിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡെന്നി ജോർജ് കൂനാനിക്കൽ ആമുഖപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ജോജോ പടിഞ്ഞാറയിൽ മുഖ്യപ്രഭാഷണം നടത്തി.
മിഷലീഗിന്റെ കുടുക്ക നിക്ഷേപം മിഷൻലീഗ് ലീഡർ ബിനീറ്റ ജോസ് ഞള്ളായിലിന് നൽകിക്കൊണ്ടും, സൺഡേ സ്കൂൾ കുട്ടികളുടെ ഐഡി കാർഡ് വിതരണം സ്കൂൾ ലീഡർ അജോ ബാബു വാദ്ധ്യാനത്തിന് നൽകിക്കൊണ്ടും, സൺഡേ സ്കൂളിലെ 5-ാം ക്ലാസ്സിലെ കുട്ടികളുടെ അംഗത്വ സ്വീകരണം മിഷൻലീഗ് ക്ലാസ് ലീഡർ എഫ്രേം മനപ്പുറത്തിന് മിഷൻലീഗ് ബാഡ്ജ് നല്കിക്കൊണ്ടും ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം നിർവ്വഹിച്ചു.
2022 പ്രവർത്തന വർഷത്തിൽ കുടുക്ക നിക്ഷേപ സമാഹരണത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച ക്ലാസ്സിനുള്ള സമ്മാനം സമ്മേളനത്തിൽ വിതരണം ചെയ്തു. 6 മുതൽ 12 വരെ ക്ലാസ്സിലെ മിഷൻലീഗംഗങ്ങൾ അംഗത്വ നവീകരണം നടത്തി. 2023-2024 പ്രവർത്തനവർഷത്തിലെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. സണ്ണി വാഴയിൽ, ആര്യ പീടികയ്ക്കൽ, ജോസ് തയ്യിൽ, അനു വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജീനാ ഷാജി താന്നിക്കൽ, ആൽബിൻ കറിക്കല്ലിൽ, റോസ് കണ്ണഞ്ചിറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഓണാഘോഷം "ആവണി 2023" സംഘടിപ്പിച്ചു.
Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.