കൊച്ചി: പനമ്പിള്ളി നഗറിൽ മത്സരയോട്ടത്തിനിടെ കാറിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് രണ്ടുകാറുകളുടെ മല്‍സരയോട്ടം നടന്നത്. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണ്ണമായി കത്തിനശിച്ചു. അതേസമയം കാറിലുണ്ടായിരുന്നവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തൊടുപുഴ സ്വദേശിയുടേതാണ് കാര്‍. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപെട്ടത്.
രണ്ടു പേരാണ് തീപിടിച്ച കാറിലുണ്ടായിരുന്നത്. മിനി കൂപ്പര്‍ കാറും പോളോ കാറുമാണ് പനമ്പിള്ളി നഗറിൽ നിന്ന് കൃഷ്ണയ്യര്‍ റോഡിലേക്ക് മത്സരയോട്ടം നടത്തിയത്. അതിനിടെ നിയന്ത്രണം വിട്ട പോളോ കാര്‍ പാലത്തിലിടിച്ച് നിന്നു. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തീപിടിച്ച കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു.
Also Read » ഫോർട്ട് കൊച്ചിയിൽ സ്വകാര്യ ബസിൽ മാല മോഷണശ്രമം; തമിഴ്നാട് സ്വദേശിനികൾ പിടിയിലായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.