ആലപ്പുഴ: ഔദ്യോഗിക വാഹനത്തിൽ എത്തി കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എഎംവിഐ) വിജിലൻസ് പിടിയിൽ. അമ്പലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫിസിലെ എഎംവിഐ എസ് സതീഷ് (37) ആണ് പിടിയിലായത്.
യൂണിഫോമിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾക്ക് പിടിവീണത്. 25,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ദേശീയപാത 66 നിർമാണത്തിന്റെ ഉപ കരാറെടുത്തയാളിൽ നിന്നാണു എസ് സതീഷ് കൈക്കൂലി ചോദിച്ചു വാങ്ങിയത്.
ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് ടിപ്പർ ലോറികളിൽ അമിതഭാരം കയറ്റാൻ അനുവദിക്കുന്നതിന് എസ് സതീഷ് കൈക്കൂലി ആവശ്യപ്പെട്ടത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.