രാമപുരം: എഐഎസ്എഫ് രാമപുരം ലോക്കൽ കമ്മിറ്റി രാമപുരം ഗവ. എൽപി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നോട്ടുബുക്കുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് മിനി പീറ്ററിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എഐഎസ്എഫ് രാമപുരം ലോക്കൽ സെക്രട്ടറി അഞ്ജു പി എം ഹെഡ്മിസ്ട്രസ് മിനി പീറ്ററിന് നോട്ടുബുക്കുകൾ കൈമാറി.
എഐഎസ്എഫ് ലോക്കൽ കമ്മിറ്റിയംഗങ്ങളായ റജിൻ എം ആർ, അർജുൻ കെ ഷാജി, രജനി എം ആർ, സിപിഐ പാലാ മണ്ഡലം കമ്മിറ്റിയംഗം കെ എസ് മാധവൻ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എ മുരളി, ലോക്കൽ കമ്മിറ്റിയംഗം കെ എം രാജു, സ്കൂൾ അദ്ധ്യാപകരായ രഞ്ജിത റ്റി ആർ, മഞ്ജുമോൾ എം എസ്, പ്രവീണ കെ സി എന്നിവരും സന്നിഹിതരായിരുന്നു.
Also Read » 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.